എ കെ ശശീന്ദ്രൻ വീണ്ടും പിണറായി മന്ത്രിസഭയിൽ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജിവച്ച 10 മാസം ശേഷമാണ് എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിൽ മടങ്ങിയെത്തുന്നത്.മന്ത്രിയായി ചുമതലയേറ്റ ശശീന്ദ്രന് ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചു.
ഫോൺ കെണി വിവാദത്തിൽ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയതോടെ യാണ് എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് മുന്നിൽ സ ഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് എ കെ ശശീന്ദ്രൻ വീണ്ടും പിണറായി മന്ത്രിസഭയിലെ അംഗമായത്ത്.
മന്ത്രിയായി ചുമതലയേറ്റ ശശീന്ദ്രന് കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചു. KSRTC യിൽ എല്ലാ മാസവും ശമ്പളം പെൻഷൻ, സർവീസ് മുടങ്ങാതിരിക്കൽ എന്നിവ ഒരു കടമ്പയാണെന്നും അത് കാര്യക്ഷമമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശശീന്ദ്രൻ പറഞ്ഞു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,സ്പീക്കർ , മറ്റ് മന്ത്രിമാരും, ഇടത് എം എൽ എ മാർ,സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ , എൻസിപി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.എന്നാൽ പ്രതിപക്ഷം സത്യപ്രതിജഞ്ഞ ചടങ്ങിൽ നിന്നും വിട്ടുനിന്നു
Get real time update about this post categories directly on your device, subscribe now.