ബിനോയ് വിഷയത്തില്‍ വ്യാജ പ്രചരണം; പ്രമുഖ മലയാള മാധ്യമത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് അബ്ദുള്ള അല്‍ മര്‍സൂഖി

ബിനോയ് കോടിയേരി വിഷയത്തില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമം വ്യാജവാര്‍ത്ത നല്‍കിയെന്നു ദുബായിലെ അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി എന്ന വ്യവ്യവസായി.

കേസുമായി ഒരു ബന്ധവും ഇല്ലാത്ത വ്യക്തിയാണു താനെന്നും തന്റെ ഫോട്ടോ ഉപയോഗിച്ചാണു മാധ്യമ സ്ഥാപനം വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബപ്പേരും ഉപയോഗിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ദുബായിലെ അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി. ഇക്കാര്യം ചൂണ്ടിക്കാട്ടി മര്‍സൂഖി ദുബായ് പോലീസിന് പരാതി നല്‍കി. പത്രത്തിലും ഓണ്‍ ലൈനിലും തന്റെ ഫോട്ടോ ഉപയോഗിച്ചു വ്യാജ വാര്‍ത്ത നല്‍കിയെന്നാണു ദുബായിലെ ബിസിനസുകാരനായ അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ദുബായില്‍ ഉയര്‍ന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മര്‍സൂഖി വക്കീല്‍ നോട്ടീസയച്ചിട്ടുമുണ്ട്.

വാര്‍ത്ത പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മര്‍സൂഖിയുടെ നിലപാട്. മാധ്യമ സ്താപനത്തിനെതിരെ ഇന്ത്യയിലും നിയമ നടപടികള്‍ തുടങ്ങുമെന്നും അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News