പെരുമ്പാമ്പുമായി ഇരുചക്ര വാഹനത്തില്‍ യാത്ര; ഒടുവില്‍ യാത്രക്കാരനും പാമ്പിനും ദാരുണാന്ത്യം

പടിഞ്ഞാറൻ മലേഷ്യയിലെ ക്വാല ലങ്കടിലാലില്‍ നിന്നാണ് ഈ ദാരുണവാര്‍ത്ത. കൂറ്റന്‍ പെരുമ്പാമ്പുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത പാമ്പുപിടിത്തക്കാരനെയാണ് അതേ പാമ്പ് തന്നെ വരിഞ്ഞുമുറുക്കി കൊന്നത്. പാമ്പിനായകട്ടെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.

35 കാരനായ സായിം ഖാലിസ് കൊസ്നാൻ എന്ന പാമ്പുപിടത്തക്കാരനാണ് താന്‍ പിടിച്ച പെരുമ്പാമ്പിന്‍റെ പിടിയിൽ അമർന്ന് കൊല്ലപ്പെട്ടത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വ‍ഴിയില്‍ പാമ്പിനെ കണ്ട സായിം വീട്ടില്‍ നിന്ന് ഏതാനും ഉപകരണങ്ങളുമായെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

പാമ്പിനെ പിടിച്ച ശേഷം അതുമായി ഇരുചക്രവാഹനത്തില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് പാമ്പ് ഇയാളെ വരിഞ്ഞു മുറുക്കി കൊന്നത്.ഒരു കൈകൊണ്ട് പാമ്പിന്‍റെ തലയിൽ മുറുക്കെപിടിച്ചായിരുന്നു സായിമിന്‍റെ മോപ്പെഡ് യാത്ര. ഇടയ്ക്ക് കൈയിൽ നിന്ന് വഴുതിയ പാമ്പ് ശരീരത്തിൽ വരിഞ്ഞുമുറുക്കിയതോടെ നിയന്ത്രണം വിട്ട മോപ്പെഡ് മറിഞ്ഞു.

ഇതിനിടെ പാമ്പ് സായിമിനെ ചുറ്റിവരിയുകയും ചെയ്തു. പുലർച്ചെയെത്തിയ വഴിയാത്രക്കാരാണ് പാമ്പ് വരിഞ്ഞുമുറുക്കിയ നിലയിൽ സായമിന്‍റെ മൃതദേഹം കണ്ടെത്തിയത്. പാമ്പിനെ ഉടൻ തന്നെ പ്രദേശവാസികൾ തല്ലിക്കൊന്ന് ഇയാളുടെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റി.

മലേഷ്യയില്‍ നിരവധി യുവാക്കള്‍ ചെയ്യുന്നതുപൊലെ മാംസാവശ്യത്തിനായി വിൽക്കാനായിരുന്നു സായിം പാമ്പിനെ പിടിച്ചത്. മലേഷ്യ പാമ്പ് മാംസ്യത്തിന്‍റെ കേന്ദ്രമാണ്.

ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News