മംഗളം ഫോണ്‍കെണിക്കേസ്; ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി

മംഗളം ഫോൺ കെണിക്കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ശശിന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി നടപടി റദ്ദാക്കണമെന്ന ഹർജിയിലാണ് ജസ്റ്റീസ് സുനിൽ തോമസിന്റ ഉത്തരവ്.

കേസ് പെട്ടെന്ന് അവസാനിപ്പിച്ച വിചാരണക്കോടതി നടപടി അവധാനതയില്ലാത്തതാണെന്ന ഹർജിക്കാരിയുടെ വാദം കോടതി കണക്കിലെടുത്തു . കേസിൽ ഇടപെടാൻ മൂന്നാം കക്ഷിക്ക് അവകാശമില്ലന്ന വാദം കോടതി അംഗീകരിച്ചില്ല .

പീഡനക്കേസിൽ പൊതുതാൽപ്പര്യം കണക്കിലെടുത്ത് മൂന്നാം കക്ഷിക്ക് ഇടപെടാമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന വാദവും കോടതി പരിഗണിച്ചു .

മന്ത്രിമന്ദിരത്തിൽ വെച്ച് ശശീന്ദ്രൻ തന്നോട് മോശമായി പെരുമാറിയെന്ന് നേരത്തെ മൊഴി നൽകിയ മംഗളം ജീവനക്കാരി മൊഴി മാറ്റിയതിൽ അസ്വാഭാവികത ഉണ്ടെന്നും കേസിൽ പ്രതിയായ യുവതി
സ്വാധീനിക്കപ്പെട്ടെന്നും ആരോപിച്ചായിരുന്നു ഹർജി.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തത് തിരുവനന്തപുരം സ്വദേശിനിയായ
മഹാലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്. കേസ് 15നു പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News