ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നടുങ്ങി ദക്ഷിണാഫ്രിക്കന്‍ മധ്യനിര; ചാഹലും കുല്‍ദീപും ഡര്‍ബനില്‍ അത്ഭുതം കാട്ടുന്നു

ഇന്ത്യ ദക്ഷിണാഫ്രിക്ക ആറുമത്സര ഏകദിന പരമ്പരയ്ക്ക് ഡർബനില്‍ തുടക്കമായി. ടോസ് നേടി  ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടുങ്ങുകയാണ്.

135 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി അപകടാവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക. മധ്യനിരയെ തകര്‍ത്തടുക്കിയ ചാഹലും കുല്‍ദീപും ചേര്‍ന്നാണ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്.

ഹഷിം ആംലയും ക്വിന്‍റണ്‍ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇന്നിംഗ്സ് തുടങ്ങിയത്. പേസിന് തുണയേകുന്ന പിച്ചില്‍ കരുതലോടെയാണ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

16 റണ്‍സെടുത്ത അംലയെ വീ‍ഴ്ത്തി ബുംറയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്. പിന്നാലെ ഡി ക്കോക്കിനെയും മാര്‍ക്രത്തിനെയും വീ‍ഴ്ത്തി ചാഹല്‍ ആഞ്ഞടിച്ചു.

പിന്നാലെ കുല്‍ദീപും ആഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ വട്ടം കറക്കി. ഏകദിന സ്പെഷ്യലിസ്റ്റുകളാണ് ഡുമിനിയേയും മില്ലറിനേയുമാണ് കുല്‍ദീപ് വീ‍ഴ്ത്തിയത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ ഡുപ്ലെസീസ് ബാറ്റിംഗ് തുടരുന്നതാണ് ആതിഥേയരുടെ കരുത്ത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 29 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയിട്ടുണ്ട്. നായകന്‍ ഡുപ്ലെസിസും മോറിസുമാണ് ക്രീസില്‍.

പരിക്കേറ്റ ഡിവില്ലേ‍ഴ്സിന് പകരക്കാരനായി മാര്‍ക്രം ഏകദിനത്തില്‍ അരങ്ങേറിയെന്നതാണ് മത്സരത്തിന്‍റെ സവിശേഷത.

ഏകദിന സ്പെഷ്യലിസ്റ്റുകളാണ് ജെ പി ഡുമിനി. ഡേവിഡ് മില്ലര്‍ ക്രിസ് മോറിസ് ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഇവര്‍ക്ക് പുറമെ റബാഡ, മോണെ മോര്‍ക്കല്‍, ഫെല്‍ക്വായോയും കളത്തിലുണ്ട്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീം ഏകദിന റാങ്കിങ്പട്ടികയിൽ ഒന്നാമതാണ്.

അതേസമയം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്. അവസാന ടെസ്റ്റില്‍ നേടിയ വിജയവും ഏകദിനത്തിലെ സമീപകാല പ്രകടനങ്ങളും തുണയാകുമെന്ന പ്രതീക്ഷയിലാണ് കൊഹ്ലി പ്പട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here