പെട്രോള്‍ വിലയില്‍ ജനങ്ങളെ പറ്റിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുബഡജ്റ്റ്. പെട്രോളിന്റെ എട്ട് രൂപ വരുന്ന എക്‌സൈസ് ഡ്യൂട്ടിയും അഡീഷണല്‍ കസ്റ്റംസ് ഡ്യൂട്ടിയും നിറുത്തലാക്കിയ കേന്ദ്ര ധനമന്ത്രാലയം എട്ട് രൂപയുടെ പുതിയ ലെവി പെട്രോളിന് ഏര്‍പ്പെടുത്തി.
ഇതോടെ പെട്രോള്‍ വിലയില്‍ കുറവുണ്ടാകില്ല.അതേ സമയം എണ്ണ കമ്പനികള്‍ക്ക് നാലു രൂപ വരെ ലാഭം ലഭിക്കും.
പെട്രോളിന്റെ ഉയര്‍ന്ന വിലയില്‍ നിന്നും ആശ്വാസം തേടിയ ജനതയെ കണക്കുകളുടെ കളിയിലൂടെ പറ്റിച്ച് കേന്ദ്ര സര്‍ക്കാര്‍.
റോഡിന്റെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ഒരു ലിറ്റര്‍ പെട്രോളിനും ഹൈ സ്പീഡ് ഡിസലിനും ഏര്‍പ്പെടുത്തിയിരുന്ന ആറ് രൂപയുടെ അഡീഷണ്‍ കസ്റ്റംസ് ഡ്യൂട്ടിയും കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട രണ്ട് രൂപയുടെ എക്‌സൈസ് ഡ്യൂട്ടിയും ബഡ്ജറ്റിലൂടെ നിറുത്തലാക്കി.
അതിലൂടെ ആകെ എട്ട് രൂപയുടെ കുറവ് ഒരു ലിറ്റര്‍ പെട്രോളില്‍ ഉണ്ടാകണം. എന്നാല്‍ ഇത് രണ്ടും നിറുത്തലാക്കിയ അരുണ്‍ ജറ്റ്‌ലി അപ്രതീക്ഷിതമായി എട്ട് രൂപയുടെ പുതിയ ലെവി, അടിസ്ഥാന സൗകര്യ വികസനത്തിനെന്ന പേരില്‍ പെട്രോളിലും ഹൈ സ്പീഡ് ഡീസലിലും കൊണ്ട് വന്നു.
ഇതോടെ പെട്രോള്‍ വിലയില്‍ കുറവുണ്ടാകാത്ത സ്ഥിതിയായി.നിലവില്‍ ജനം അനുഭവിക്കുന്ന ദുരിതം തുടരും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട എക്‌സൈസ് ഡ്യൂട്ടി ഇല്ലാതായി.
പകരം അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് രണ്ട് രൂപ മുതല്‍ നാല് രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്നും ലഭിക്കുകയും ചെയ്യും.

Get real time update about this post categories directly on your device, subscribe now.