പൊതുബജറ്റ്; കേരളത്തിന് തിരിച്ചടിയെന്ന് എംപിമാര്‍

പൊതുബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം കുറച്ചതൊഴിച്ചാല്‍ ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശാ ജനകമെന്ന് സി പി ഐ എം എംപിമാര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള വെള്ളപൂശല്‍ മാത്രമെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി. കേരളത്തിന് 19703 കോടി രൂപ വകയിരുത്തിയപ്പോള്‍ റെയില്‍വേ രംഗത്തും കേരളം നേരിട്ടത് അവഗണന. അതേ ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു.
പൊതുബജറ്റില്‍ കേരളത്തിന്റെ മൊത്തം വിഹിതം 19703.01 കോടി രൂപ. റബ്ബര്‍ ബോര്‍ഡിന് 146 കോടിയും. സ്പൈസസ് ബോര്‍ഡിന് 80 കോടിയും, തേയില ബോര്‍ഡിന് 145 കോടിയും, കശുവണ്ടിക്കയറ്റുമതിക്ക് 4 കോടിയും അനുവദിച്ചു. എന്നാല്‍ റെയില്‍വേയില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു.

കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് ധനമന്ത്രി അരുണ്‍ജെയ്റ്റിലി അ്വതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം, കോണ്‍ഗ്രസ് എംപിമാര്‍ കുറ്റപ്പെടുത്തി. ഓഖിയില്‍ ഇടത് എംപിമാര്‍ 7000 കോടി ആവശ്യപ്പെട്ടപ്പോള്‍ ബജറ്റില്‍ വകയിരുത്തിയത് 1000 കോടി മാത്രം.

സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റ് നല്‍കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി വ്യക്തമാക്കി.  റെയില്‍വേ മേഖലയില്‍ കേരളം പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന് അവഗണന മാത്രമാണെന്ന് പികെ ബിജു എംപി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം റബ്ബര്‍ കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപിയായ ആന്റോ ആന്റണിയും കുറ്റപ്പെടുത്തി.അതേ സമയം റബ്ബര്‍ കര്‍ഷകര്‍ക്ക് പൊതുബജറ്റില്‍ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News