മദ്യനിരോധനക്കാര്യത്തില്‍ സുധീരന്‍ പിന്നോക്കം പോയത് ആര്‍ജവം ഇല്ലാഞ്ഞിട്ട്; INTUC പ്രസിഡന്‍റ് ചന്ദ്രശേഖരന്‍

ആലപ്പുഴ: നരേന്ദ്രമോദി നോട്ട് നിരോധിച്ചപോലെയാണ് കേരളത്തില്‍ മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കിയതെന്ന് ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നിലപാട് അറിയിച്ചതിനുശേഷം പിന്നോക്കം പോയത് ആര്‍ജവം ഇല്ലാഞ്ഞിട്ടായിരുന്നു. നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു മുന്‍കരുതലും എടുത്തില്ല.

മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ പരസ്പരം മത്സരിച്ച് പ്രഖ്യാപനങ്ങള്‍ നടത്താന്‍ ശ്രമിച്ചപ്പോഴാണ് എതിര്‍ക്കേണ്ടി വന്നത്.

തീരുമാനം കൃത്യമായി നടപ്പാക്കാനുള്ള ഇഛാശക്തി വേണം. നേതാക്കളുടെ സംതൃപ്തിക്ക് വേണ്ടിയാണ് മദ്യനിരോധനം പ്രഖ്യാപിച്ചത്.

തൊഴിലാളികളെ സംരക്ഷിക്കാത്ത ഒരു നിലപാടിനോടും ഐ.എന്‍.ടി.യു.സി.ക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News