ചര്‍ച് ഓഫ് ഗോഡിന്റെ ആസ്ഥാനം കൈയേറി ബിജെപി; വിശ്വാസികള്‍ക്ക് സംരക്ഷണം തീര്‍ത്ത് ഡിവൈഎഫ് ഐ

പത്തനംതിട്ട കുമ്പനാടുള്ള ചര്‍ച് ഓഫ് ഗോഡിന്റെ ആസ്ഥാനം ബിജെപി പ്രവര്‍ത്തകര്‍ കൈയേറി. ചര്‍ച് ഓഫ് ഗോഡ് വിശ്വാസികള്‍ പുറമ്പോക്ക് സ്ഥലം കൈയേറി എന്നു ആരോപിച്ചു ചര്‍ച്ചിന്റെ ഗൈറ്റും മതിലും ബിജെപി പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി.

അതേസമയം ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്തിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചര്‍ച്ചിനും വിശ്വാസികള്‍ക്കും സംരക്ഷണ വലയം തീര്‍ത്തു. പത്തനംതിട്ട കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് എന്ന പേരില്‍ പെന്തക്കോസ് വിശ്വാസികളുടെ ആരാധനാലയം
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ചര്‍ച്ചിനു മുന്‍മ്പിലുള്ള മിച്ചഭൂമി സ്ഥലം സഭ കൈയേറി എന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ചിന്റെ ഗെയ്റ്റ് പൊളിച്ച് കൊടി നാട്ടിയത്. നിലവില്‍ കോടതിയുടെ പരിഗണനയില്‍ കേസ് നിലനില്‍ക്കവെയാണ് ബിജെപി പ്രവര്‍ത്തകര്‍ ചര്‍ച്ചിന്റെ മതില്‍ പൊളിച്ചതും കൊടി നാട്ടിയതും. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ചര്‍ച്ചിനു നേരെ അക്രമം നടത്തിയതെന്നാണ് ആരോപണം.

വര്‍ഷങ്ങളായി സഭ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ കൊടി നാട്ടിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ചര്‍ച്ചിനു ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംരക്ഷണ വലയം തീര്‍ത്തു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ചര്‍ച്ചിനു സംരക്ഷണം തീര്‍ക്കാന്‍ സ്ഥലത്തു ക്യാമ്പ് ചെയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News