ദില്ലി: കേന്ദ്രബജറ്റിനെതിരെ ബിഎംഎസ് ഗംഗത്ത്. തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ചാണ് ബി ജെ പി ട്രേഡ് യൂണിയന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ബജറ്റിനെതിരേ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രകടനം നടത്തും. മറ്റു സമരങ്ങള്‍ ആറ്, എട്ട് തീയതികളില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനമെടുക്കുമെന്ന് അധ്യക്ഷന്‍ അഡ്വ. സജി നാരായണനും ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും വ്യക്തമാക്കി.
അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. മധ്യവര്‍ഗക്കാരായ തൊഴിലാളികള്‍ക്ക ആദായനികുതി ഇളവുകള്‍ നല്‍കാത്തതിനാല്‍ അതൃപ്തിയിലാണ്. സ്ത്രീകളുടെ ഇ പി എഫ് വിഹിതം കുറച്ചു.
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന ആവശ്യവും തള്ള അതേസമയം, ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോവുന്നു.
സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴില്‍ കൊണ്ടുവരാനുള്ള നിര്‍ദേശത്തിന്മേല്‍ ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ബജറ്റില്‍ തീരുമാനം പ്രഖ്യാപിച്ചത്. അതംഗീകരിക്കാനാവില്ല.
കാര്‍ഷിക, ഗ്രാമീണ, ആരോഗ്യമേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവുമില്ല. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങളും ഇ.പി.എഫ്. തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Get real time update about this post categories directly on your device, subscribe now.