സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനം; പൊതു സമ്മേളനത്തില്‍ പാര്‍ട്ടി അനുഭാവികളല്ലാത്തവര്‍ പങ്കെടുത്തത് പാര്‍ട്ടിയുടെ വിജയമെന്ന് പി ജയരാജന്‍

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവര്‍ പങ്കെടുത്തുവെന്നും അതാണ് പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ തരുന്ന അംഗീകാരമെന്നും പി.ജയരാജന്‍.

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുത്ത പി.ജയരാജന് കണ്ണൂര്‍ പ്രസ് ക്ലബ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ 25000 റെഡ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇതില്‍ കഴിഞ്ഞ ജില്ലാ സമ്മേളനത്തേക്കാള്‍ സ്ത്രീ വളണ്ടിയര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്ന് പി.ജയരാജന്‍. പൊതു സമ്മേളനത്തില്‍ പാര്‍ട്ടി അനുഭാവികളല്ലാത്തവര്‍ പങ്കെടുത്തുവന്നും അതാണ് പാര്‍ട്ടിയുടെ വിജയമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

വികസന വളര്‍ച്ചയ്ക്കായി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം കൈ കൊള്ളണമെന്നും അല്ലാതെ ജനങ്ങളുടെ അസംതൃപ്തി മുതലെടുക്കരുതെന്നും പി.ജയരാജന്‍ പറഞ്ഞു. കൃത്യമായ ആയുധ പരിശീലനം കിട്ടിയവരാണ് കണ്ണൂര്‍ ജില്ലയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്യം നല്‍കുന്നതെന്നും ഗോ രക്ഷാ സേന എന്നാല്‍ പ്രച്ഛന്ന വേഷമിട്ട ആര്‍ എസ് എസ് ആണെന്നും പി.ജയരാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് കാലങ്ങള്‍ കൊണ്ട് 2395 പേര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സി പി ഐ എമ്മിലേക്ക് കടന്നുവെന്നു . ഇതില്‍ കൂടുതലും കോണ്‍ഗ്രസില്‍ നിന്നാണ് രണ്ടാമതായി കൂടുതല്‍ വന്നത് മുസ്ലീം ലീഗില്‍ നിന്നാണെന്നും പി.ജയരാജന്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here