ടെസ്റ്റല്ല ഏകദിനം; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്‍റെ ആധികാരിക ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇരു ക്യാപ്റ്റന്‍മാരും സെഞ്ചുറി നേടിയ മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 270 റണ്‍സ് നേടിയെങ്കിലും 27 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ദ്ധ സെഞ്ചുറിയുടെയും മികവിലാണ് 45.3 ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. 119 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് കോഹ്ലിയുടെ മുപ്പത്തിമൂന്നാം സെഞ്ച്വറിയാണിത്. രഹാനെ 79 റണ്‍സെടുത്ത് പുറത്തായി. 20 റണ്ണെടുത്ത രോഹിത് ശര്‍മ്മ, 35 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ എന്നിവരാണ് പുറത്തായ മറ്റു രണ്ടു ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് 269 റണ്‍സെടുത്തത്. 120 പന്തില്‍ നിന്ന് ഡുപ്ലെസിസ് 112 റണ്‍സെടുത്തു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ് വേന്ദ്ര ചഹലുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ്‌നിരയെ പിടിച്ചുകെട്ടിയത്. 20 ഓ!വറില്‍ ഇരുവരുംകൂടി വിട്ടുകൊടുത്തത് 79 റണ്‍സ് മാത്രം. വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദ മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here