പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി; അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി. സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടി നല്‍കും. 1.4 ലക്ഷം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത് നേട്ടമാണ്. എല്ലാ സ്‌കൂളുകള്‍ക്കും പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കും

45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുകയാണ്. ഫെബ്രുവരി-മാസം അവസാനിക്കുന്നതിന് മുമ്പ് 20,000 ക്ലാസ്മുറികള്‍ സജ്ജമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News