എകെജി സ്മാരകത്തിന് 10 കോടി; ഒഎന്‍വി സ്മാരകത്തിന് 5 കോടി

തിരുവനന്തപുരം: സാംസ്‌കാരിക മേഖലയ്ക്ക് 144 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

എകെജിക്ക് ജന്മഗ്രാമമായ പെരളശ്ശേരിയില്‍ സ്മാരകം നിര്‍മിക്കും. ഇതിനായി 10 കോടി വകയിരുത്തി. എകെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു മന്ത്രി പ്രഖ്യാപനം നടത്തിയത്.

എകെജിയുടെ സംഭാവനകളെ കുറിച്ച് പുതിയ തലമുറ അറിയണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒഎന്‍വി സ്മാരകത്തിന് 5 കോടിയും കേരളാ അറബ് സാംസ്‌കാരിക കേന്ദ്രത്തിന് 10 കോടിയും വകയിരുത്തി. പുന്നപ്ര വയലാര്‍ സ്മാരകത്തിനു 10 കോടിയും തലശേരി പൈതൃക പദ്ധതിക്ക് 40 കോടിയും വകയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News