കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി തോമസ് ഐസക്; പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസി പ്രതിസന്ധി

തിരുവനന്തപുരം: പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ചു മാസത്തിനകം കൊടുത്തു തീര്‍ക്കുമെന്നും മാര്‍ച്ചില്‍ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും മന്ത്രി തോമസ് ഐസക്.

പെന്‍ഷന് മാത്രം 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്നും പെന്‍ഷന്‍ വിതരണം തടസപ്പെടാതിരിക്കാന്‍ ബാങ്കുകളുമായി സഹകരിച്ച കണ്‍സോഷ്യം രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

1000 പുതിയ ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് കണക്കിലെ വ്യത്യാസം 1000 കോടി രൂപയാണ്. ഇത് മറികടക്കാനും കെഎസ്ആര്‍ടിസിയെ പുനരുദ്ധീകരിക്കാനും 3,500 കോടിയുടെ വായ്പ ഉടന്‍ ലഭ്യമാക്കും.

അതുപയോഗിച്ചു ഹ്രസ്വകാല വായ്പകള്‍ അടച്ചു തീര്‍ക്കാനാകും. കൂടാതെ കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകരമായ കേന്ദ്രങ്ങളായി വിഭജിക്കും.

മാനേജ്‌മെന്റ് തലത്തില്‍ ഉടന്‍ അഴിച്ചുപണി നടത്തി പുനരുദ്ധീകരിച്ചു പെന്‍ഷനും ശമ്പളവും നല്‍കാന്‍ പ്രാപ്ത്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here