കേരളത്തില്‍ ഇനിയാരും വിശന്നിരിക്കില്ല; വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്.

ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല. മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ഇത് പരിശോധിക്കാന്‍ സര്‍വേ നടത്തും. പെന്‍ഷനുളള നിബന്ധന പുതുക്കിയിട്ടുണ്ട്. രണ്ടേക്കര്‍ സ്ഥലം, 1200 ചതുരശ്ര അടി വീട്, 1000 സിസി കാറുളളവര്‍, ആദായനികുതി നല്‍കുന്നവര്‍ എന്നിവര്‍ പെന്‍ഷനില്‍നിന്ന് ഒഴിവാകും

അതേസമയം, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രമാണ്. ഭക്ഷ്യ സബ്‌സിഡിയായി 954 കോടിരൂപയും നീക്കിവെച്ചു

തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീയാക്കും. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഇല്ലെന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉറപ്പുവരുത്തും. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ പ്രത്യേകം വകയിരുത്തും. ഇത് റേഷന്‍ കടകളുടെ നവീകരണത്തിനും ഇ ഗവേണന്‍സിനും വേണ്ടിയാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രീ പലചരക്കുകടകളാക്കുമെന്നും ബജറ്റ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News