പൊതുമാപ്പ് കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി

കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ഹജീരി പറഞ്ഞു.

കൃത്യമായ രേഖയില്ലാതെ രാജ്യത്ത് തങ്ങുന്ന എല്ലാ പ്രവാസികളും ഫെബ്രുവരി 22 ന് മുമ്പ് ഈ സേവനം ഉപയോഗപ്പെടുത്തി താമസ രേഖ നിയമപരമാക്കുകയോ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജര്‍റ അല്‍ സബഹ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചതാണ് 2018 ഫിബ്രവരി 22 വരെ കാലാവധിയുള്ള അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വീടാന്‍ സൌകര്യമൊരുക്കുന്ന പൊതുമാപ്പ്.

താഴെ പറയുന്നവര്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താം :

സ്ഥിരമായ അല്ലെങ്കില്‍ താല്‍കാലിക റെസിഡന്‍സി 2018 ജനുവരി 24 ന് മുമ്പ് കഴിഞ്ഞവര്‍. 2018 ജനുവരി 24 ന് മുമ്പ് കാലാവധി തീര്‍ന്ന സന്ദര്‍ശന, ടൂറിസം, ട്രാന്‍സിറ്റ് വിസ എന്നിവയിലും രാജ്യത്തിനകത്ത് പ്രവേശിച്ചവര്‍. 2018 ജനുവരി 24 ന് മുമ്പ് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ട് കയ്യില്ലുള്ള, എന്നാല്‍ സാധുവായ രെസിഡന്റ് പെര്‍മിറ്റുകളുള്ള രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.

2018 ജനുവരി 24 ന് മുമ്പ് ഒളിച്ചോടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവര്‍ക്ക്. 2016 ജനുവരി 4 ന് ശേഷം ജോലി സ്ഥലങ്ങില്‍ നിന്നും ഒളിച്ചോടല്‍ കേസ് ഉള്ളവരും, എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ഇടങ്ങളിലോ ഗാര്‍ഹിക മേഖലകളിലോ ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്കും പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News