സൂപ്പര്‍ താര ചിത്രങ്ങളടക്കം പരാജയങ്ങളില്‍ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോള്‍ മലയാള സിനിമയ്ക്ക് താങ്ങായത് ഷക്കീല ചിത്രങ്ങളുടെ വിജയങ്ങളായിരുന്നു.
പിന്നീട് മാര്‍ക്കറ്റിടിഞ്ഞതോടെ ഫീല്‍ഡ് ഔട്ടായെങ്കിലും ഇന്നും ഷക്കീല ആരാധകരുടെ ഹരം തന്നെയാണ്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല മടങ്ങിയെത്തുന്നു.
ശീലാവതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ തിരിച്ചു വരവ്. തെലുങ്കില്‍ ഒരുക്കുന്ന ഈ ചിത്രത്തിന് അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്.
സായ്‌റാം ദസാരിയാണ് സംവിധാനം. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തിറങ്ങി. നൈറ്റ് ഡ്രസില്‍ പുകവലിച്ച് മദ്യം ടേബിളില്‍ വച്ച് അലക്ഷ്യമായി നോക്കി ഇരിക്കുന്ന ഷക്കീലയെ പോസ്റ്ററില്‍ കാണാം. മികച്ച ഒരു തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് ഷക്കീല പരിപാടിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here