മഹാറാണിയാകാനില്ല; ഇനി അധോലോക റാണി

രാജകുമാരിയുടെയും മഹാറാണിയുടെയും വേഷത്തില്‍ നിന്നും താല്‍ക്കാലിക വിട. ദീപിക പദുക്കോണ്‍ അധോലോക നായികയാകുന്നു. അധോലോകത്തെ വിറപ്പിച്ച ഗുണ്ടാറാണി സപ്നാ ദീദിയായാണ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍ എത്തുന്നത്.

വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍കൊണ്ടും അഭിനയപ്രതിഭകൊണ്ടും എന്നും പ്രേക്ഷക ശ്രദ്ധ നേടിയതാരമാണ് ദീപിക പദുക്കോണ്‍. താരത്തിന്റെ പുതിയ ചിത്രം അധോലോകത്തെ വിറപ്പിച്ച സപ്നാ ദീദിയുടെ ജീവിതം ആസ്പദമാക്കിയുള്ളത്.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി.ഇവരുടെ ഭര്‍ത്താവിനെ ദാവൂദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ ദാവൂദിനെതിരെ പ്രതികാരം ചെയ്യാനായി തിരിയുകയും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ചോര്‍ത്തിനല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ ദീപികക്കൊപ്പം ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതിയ ചിത്രത്തെക്കുറിച്ച് ദീപിക പദുക്കോണ്‍ പറയുന്നത് ഇങ്ങനെ വിശാല്‍ ഭരദ്വാജ് ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞു.കഴിഞ്ഞ രണ്ടു വര്‍ഷത്തെ കഥകളില്‍ തനിക്ക് ഏറ്റവും ഇഷ്ടമായത് വിഷാലിന്റെ കഥയായിരുന്നു. എന്നാല്‍ അന്ന് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ മാനസികമായി തയ്യാറായിരുന്നില്ല.

പിന്നീട് വിശാല്‍ പുതിയ ചിത്രങ്ങളും കാര്യങ്ങളുമായി തിരക്കിലായി എന്നാല്‍ താന്‍ വിശാലിനെ ഈ ചിത്രത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഞാന്‍ വിടാതെ പിന്തുടര്‍ന്ന് ഈ ചിത്രത്തിലേക്ക് എത്തിക്കുകയായിരുന്നു.

താര മൂല്യം കൊണ്ടും ഒന്നാംസ്ഥാനത്തുള്ള താരമാണ് ദീപിക പദുക്കോണ്‍. ദീപികയുടെ ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിര്‍മ്മാതാക്കളും സംവിധായകരും. പുതിയ ചിത്രം ദീപികയ്ക്ക് വന്‍ ബ്രെയ്ക്കാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here