
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് ട്രാന്‍സ്ജന്‍ഡേഴ്‌സ്.
ബജറ്റില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് പ്രത്യേക പരിഗണന നല്‍കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ദ്വയ ട്രാന്‍സ്ജന്‍ഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സംസ്ഥാന സെക്രട്ടറി രഞ്ജു രഞ്ജിമര്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുസമൂഹത്തിലും തൊഴില്‍ മേഖലയിലും ട്രാന്‍സ്ജന്‍ഡേഴ്‌സിന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി ഒരു ബജറ്റില്‍ തുക നീക്കിവയ്ക്കുന്നത്. 10 കോടി രൂപയാണ് ട്രാന്‍ജന്‍ഡേഴ്‌സിന്റെ ക്ഷേമത്തിനായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.
കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ട്രാന്‍സ്ജന്‍ഡേഴ്‌സിന് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ രണ്ട് കയ്യും നീട്ടിയാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് സ്വാഗതം ചെയ്തത്.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് രഞ്ജു രഞ്ജിമര്‍ പറഞ്ഞു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here