
ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തിന്റെ പേരില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് ഹൈദരാബാദിലാണ് സംഭവം. സായി ദീപ്തി എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്.
പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പും പൊലീസ് കണ്ടെത്തി. സായിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ‘അവര്‍ എന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അമ്മ ക്ഷമിക്കണം’.
മകളെ സഹപാഠികളുടെ മുന്നില്‍ വച്ച് അധ്യാപകര്‍ ആക്ഷേപിച്ച് ഇറക്കിവിട്ടെന്ന് സായിയുടെ മാതാപിതാക്കളും ആരോപിച്ചു. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ മറ്റു കുട്ടികളുടെ മുന്നില്‍വച്ച് അധ്യാപകര്‍ അവഹേളിച്ചതായി സായി പറഞ്ഞിരുന്നെന്ന് സഹോദരിയും പൊലീസിനോട് വെളിപ്പെടുത്തി.
സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here