വിദേശ മദ്യം, വാഹന രജിസ്ട്രേഷന്‍, ഭൂനികുതി; സംസ്ഥാന ബജറ്റിലെ പരിഷ്കരണം ഇങ്ങനെ

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും നികുതി ഉയര്‍ത്തിയതുള്‍പ്പെടെ നിരവധി നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വിദേശ മദ്യത്തിന് വില കുറയും. അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സംസ്ഥാനത്ത് നികുതി അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്കുള്ള നിരക്ക് ബജറ്റില്‍ പുതുക്കി. 2014ലെ ഭൂനികുതിയും ഇത്തവണത്തെ ബജറ്റില്‍ പുന:സ്ഥാപിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിഘടന പരിഷ്‌കരിക്കരണം അത്യാവശ്യമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. ഇതിന്‍ പ്രകാരം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നികുതി ഉയര്‍ത്തി.

400 രൂപവരെയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 200 ശതമാനമായും 400 രൂപയ്ക്കു മുകളില്‍ വിലവരുന്നതിനു 210 ശതമാനമായുമാണ് പരിഷ്‌കരണം. ബിയറിന്റെ നികുതി 70% നിന്ന് 100 ശതമാനമായി പരിഷ്‌കരിച്ചു. എന്നാല്‍ യഥാര്‍ത്ഥ വിദേശ മദ്യത്തിന് വില കുറയും.

അന്യസംസ്ഥാനത്ത് വാഹനം രജിസ്റ്റര്‍ ചെയ്യുന്നവര്‍, സംസ്ഥാനത്തും നികുതിയടയ്ക്കണം. നികുതി അടയ്ക്കാത്തവരുടെ വാഹനം കണ്ടുകെട്ടും. ഇത്തരക്കാര്‍ക്ക് ആംനസ്റ്റി ആനുകൂല്യം 2018 ഏപ്രില്‍ 30 വരെ ലഭിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇത്തരം വാഹനങ്ങള്‍ 5 വര്‍ഷത്തേയ്ക്ക് 2,000 രൂപ നികുതി അടയ്ക്കണം.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് നികുതിയടക്കാതെ കേരളത്തിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നിലവിലുള്ള നികുതിയുടെ ഇരട്ടി നികുതിവരെ പിഴ ഈടാക്കും.

രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കാലോചിതമായി പരിഷ്‌കരിച്ചു.ഭൂമിയുടെ ന്യായവില കുറച്ചുവെച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമഗ്രമായ പദ്ധതി. കേസുകള്‍ തീര്‍പ്പാക്കാത്തവരുടെമേല്‍ റവന്യു റിക്കവറി അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്കുള്ള നിരക്ക് പുതുക്കി. ഏറ്റവും കുറഞ്ഞ മുദ്രവില1000 രൂപ. അധികമുള്ളതിന് വില്‍പന വിലയുടെ 0.2 ശതമാനം. ഇതിലൂടെ 25 കോടിയാണ് സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്.

ഭൂനികുതി നിരക്കിലും വര്‍ദ്ധനയുണ്ടാകും. 2014ലെ കേരള ഭൂനികുതി ഓര്‍ഡിനന്‍സിലെ നിരക്കുകളാകും പുന:സ്ഥാപിക്കുക. കാലങ്ങളായി മാറ്റാത്ത സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും നിരക്കുകളും 5 ശതമാനം ഉയര്‍ത്തി. 2017 ജൂണ്‍ വരെ സമര്‍പ്പിച്ചിട്ടുള്ള വാറ്റ് റിട്ടേണുകളില്‍ ഭേദഗതി വരുത്തുവാന്‍ ഒരു അവസരം കൂടി നല്‍കാനും ബജറ്റില്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News