‘ഇത് മമ്മൂട്ടിക്ക് മാത്രം സാധിക്കുന്നത്’; അഭിനന്ദനങ്ങളുമായി ശരത് കുമാറും

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനുള്ള അഭിനന്ദനപ്രവാഹം അവസാനിക്കുന്നില്ല. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് താരം ശരത് കുമാറാണ് ഏറ്റവും ഒടുവില്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അമുദന്‍ എന്ന് കഥാപാത്രം അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഈ അടുത്ത കാലത്തെങ്ങും മമ്മൂട്ടി ഇത്രയും ശക്തമായ കഥാപത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സിനിമയില്‍ ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. അഞ്ജലി, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട്, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News