കെഎസ്ആര്‍ടിസിക്ക് ഇന്ധനമായി ബജറ്റ്; നിര്‍ദ്ദേശങ്ങള്‍ക്ക് തൊ‍ഴിലാളികളുടെ നിറഞ്ഞ കൈയ്യടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബജറ്റില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിലവിലുള്ള കടം 3500 കോടി രൂപയുടെ ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പലിശകുറഞ്ഞ ദീര്‍ഘകാല വായ്പ ആക്കുന്നതോടെ ഒരു മാസം 60 കോടി രൂപ ചെലവു കുറയും.

അവശേഷിക്കുന്ന ആയിരം കോടി രൂപയുടെ അന്തരം സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നതിനും ഇതുമൂലം കഴിയും. നിലവിലുള്ള പെന്‍ഷന്‍കുടിശ്ശിക പൂര്‍ണ്ണമായും മാര്‍ച്ച് 31നകംതന്നെ കൊടുത്തുതീര്‍ക്കുമെന്ന പ്രഖ്യാപനം ഏറ്റവും ആശ്വാസകരമാണ്.

വിഭവസമാഹരണം, വികേന്ദ്രീകരിച്ച അധികാരത്തോടുകൂടിയ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കി മാറ്റല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്ന ലക്ഷ്യം വച്ചുള്ളതാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനും പുനരുദ്ധാരണനടപടികള്‍ ഏറ്റെടുത്തു വിജയിപ്പിക്കാനും മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) ജനറല്‍ സെക്രട്ടറി സികെ ഹരികൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News