ചരിത്രം സൃഷ്ടിച്ച് ഐസക്ക്ബജറ്റ്; പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍

ബജറ്റില്‍ ചരിത്രം സൃഷ്ടിച്ച് തോമസ് ഐസക്ക്. ഇത്തവണ പ്രവാസികള്‍ക്കായി നീക്കിവെച്ചത് റിക്കോര്‍ഡ് തുക.പ്രവാസി ക്ഷേമത്തിനായി 80 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. കെ എസ് എഫ് ഇയുടെ പ്രത്യേക എന്‍ ആര്‍ ഐ ചിട്ടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ചിട്ടിക്ക് ലാഭവിഹിതത്തിന് പകരം പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക.പ്രവാസികള്‍ക്ക് മസാല ബോണ്ട് 2018-19 ല്‍ നടപ്പാക്കും. എക്കാലത്തെയും റെക്കോര്‍ഡ് തുകയാണ് പ്രവാസി ക്ഷേമത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് വകയിരുത്തിയത്.

ലോക കേരള സഭയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാന്‍ പദ്ധതിയുള്ളതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here