ആദി; നിങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ; ജീത്തുജോസഫ് തുറന്നുപറയുന്നു

മലയാളത്തിന്‍റെ മഹാതാരം മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകവേഷത്തില്‍ അരങ്ങേറിയ ആദി തീയറ്ററുകളില്‍  മികച്ച വിജയം നേടി കുതിക്കുകയാണ്. വലിയ തോതിലുള്ള അഭിനന്ദനങ്ങളാണ് ചിത്രം അണിയിച്ചൊരുക്കിയ ജീത്തു ജോസഫിന് ലഭിക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ ലെനയുടെ അഭിനയം ഓവറായിപോയെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ആദ്യം മുതലെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അത്തരം അരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി ജീത്തുജോസഫ് തന്നെ രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്‍റെ മറുപടി.

പൂര്‍ണരൂപം ഇങ്ങനെ

പ്രിയപ്പെട്ട പ്രേക്ഷകരോട്,

ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി… അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്… ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്…

എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്… 18 ആം വയസിൽ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്…

ഒരു സാഹചര്യത്തിൽ തന്റെ മകൻ കൂടുതൽ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോൾ സ്വന്തം ഭർത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോൾ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാൻ കരുതുന്നതും..

ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്… ഞാൻ എന്ന സംധായകൻ ആവശ്യപ്പെട്ടതിനെ അതിന്റെ പൂർണ്ണതയിൽ തന്നെ അത്തരിപ്പിക്കാൻ ഈ ചിത്രത്തിലും അവർക്ക് കഴിഞ്ഞു… അഭിപ്രായപ്രകടനങ്ങൾ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ…

എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News