സ്നേഹയുടെ അടുക്കള ഒരു ലാബാണ്; കേരളമാകെ ചൊല്ലുന്നു; നിറഞ്ഞ സന്തോഷത്തോടെ സ്നേഹ പീപ്പിള്‍ ടിവിയില്‍

അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സ്നേഹ. ധനമന്ത്രി തോമസ് ഐസക് ബജറ്റിന്റെ ആമുഖത്തിൽ പരാമർശിച്ചത് രണ്ട് വർഷം മുമ്പ് സ്നേഹ എഴുതിയ ലാബ് എന്ന കവിതയാണ്.

നിയമസഭയിൽ ലാബ് എന്ന കവിത ഉദ്ധരിച്ച് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുമ്പോൾ കവിതയെഴുതിയ സ്നേഹ സ്കൂളിലെ ഫിസിക്സ് ലാബിൽ പരീക്ഷണത്തിലും നിരീക്ഷണത്തിലുമായിരുന്നു.

സ്ത്രീ സമത്വത്തിന്റെയും സ്ത്രീ സുരക്ഷയുടെയുമെല്ലാം പ്രാധാന്യം സൂചിപ്പിക്കാനാണ് അടുക്കളയെ ലാബായി ചിത്രീകരിച്ച സ്നേഹയുടെ കവിത തോമസ് ഐസക് തിരഞ്ഞെടുത്തത്.

മോഡൽ എക്‌സാമിന്റെ തിരക്കിലായിരുന്ന സ്നേഹ ബജറ്റിൽ കവിത ഇടം പിടിച്ച വിവരം അധ്യാപകരിൽ നിന്നാണ് അറിഞ്ഞത്.

2015ൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കവിതാ രചനാ മത്സരത്തിലാണ് സ്നേഹ ലാബ് എന്ന കവിത എഴുതിയത്. അടുക്കളയിൽ പുകഞ്ഞ് തീരുന്ന സ്ത്രീ ജീവിതങ്ങളെ മൂർച്ചയേറിയ വരികളിലൂടെ അടയാളപ്പെടുത്തുന്നതാണ് കവിത.

വിധികർത്താക്കളുടെ ഹൃദയം കീഴടക്കിയ കവിത പിന്നീട് സോഷ്യൽ മീഡിയയിലും തരംഗമായി. ബജറ്റിലിടം പിടിച്ചതോടെ ആശയത്തിന്റെ ആഴം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കുട്ടിക്കവിതയും കുട്ടി എഴുത്തുകാരിയും വീണ്ടും ചർച്ചയാവുകയാണ്.

സ്നേഹയുടെ കവിത

പേര്- ലാബ്.

കെമിസ്ട്രി സാറാണ് പറഞ്ഞത് അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ചു നിരീക്ഷിച്ചു നിന്നപ്പോഴാണ് കണ്ടത്

വെളുപ്പിനുണര്‍ന്നു പുകഞ്ഞു പുകഞ്ഞു തനിയെ സ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുവന്ന ഒരു മെഷീന്‍ അവിടെയെന്നും സോഡിയം ക്ളോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുണ്ടെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News