വിപണിയിലെ പ്രതാപം തിരിച്ചുപിടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകള‍ുമായി 3310 4ജി പതിപ്പ്

നോക്കിയയുടെ 3310 ഫീച്ചര്‍ ഫോണിന്‍റെ 4ജി പതിപ്പ് അവതരിപ്പിച്ചു. എച്ച്.എം.ഡി ഗ്ലോബല്‍ ഔദ്യോഗികമായി ചൈനയിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ വേര്‍ഷന്‍ നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആലിബാബ നിര്‍മിച്ച യന്‍ഓഎസില്‍(YunOS)ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.കാഴ്ചയില്‍ നോക്കിയ 3310 എന്ന ഈ 4ജി പതിപ്പ്, 2017ല്‍ നോക്കിയ അവതരിപ്പിച്ച നോക്കിയ 3310 പോലെ തന്നെയാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നോക്കിയ 3310 4ജി കുറച്ച് നീളം കൂടിയതും കട്ടിയുളളതുമായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. പഴയ നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സെക്കന്‍റ് ഹാന്‍ഡ്ഫോണായി ഉപയോഗിക്കാമെന്നാണ് നോക്കിയ 3310 പതിപ്പിലൂടെ കമ്പനി നോട്ടമിടുന്നത്.

അതുകൊണ്ടുതന്നെയാണ് 22 മണിക്കൂര്‍ ടോക് ടൈം ലഭ്യമാകുന്ന ബാറ്ററി ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. .ബ്ലൂ, ഡാര്‍ക്ക് ബ്ലാക്ക് നിറങ്ങളിലാണ് 4ജി വേരിയന്‍റ് ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കുക.

നോക്കിയ 3310 4Gയുടെ സവിശേഷതകള്‍

512 എം.ബി സ്റ്റോറേജ, എല്‍.ഇ.ഡി ഫ്‌ലാഷ് സഹിതം 2 എം.പി കാമറ, 1200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍.

ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, ഹെഡിഫോണ്‍ ജാക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ മെച്ചപ്പെട്ട സവിശേഷതകളായ വൈ-ഫൈ, വൈ-ഫൈ ഹോട്‌സ്‌പോട്ടും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here