എന്‍ഫീല്‍ഡിനെ പരിഹസിച്ച് വീണ്ടും ബജാജ്; വീഡിയോ കാണാം

നിരത്തുകളിലെ താരമാണ് എന്‍ഫീല്‍ഡ് ബൈക്കുകള്‍. കാലമിത്ര കടന്നുപോയിട്ടും എന്‍ഫീല്‍ഡിന്റെ രാജകീയപ്രൗഡിക്ക് വെല്ലുവിളിയുയര്‍ത്താന്‍ മറ്റ് ബൈക്കുകള്‍ക്ക് സാധിച്ചിട്ടില്ല.

മുന്‍ നിര ബൈക്ക് നിര്‍മ്മാതാക്കള്‍ എന്‍ഫീല്‍ഡിനോട് കിടപിടിക്കുന്ന സവിശേഷതകളുള്ള ബൈക്കുകളുമായി എത്തിയിട്ടുണ്ടെങ്കിലും പ്രൗഡിയില്‍ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

പലപ്പോഴും വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ബജാജ് വീണ്ടും പഴയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്‍ഫീല്‍ഡിനെ പരിഹസിക്കുന്ന പരസ്യവുമായി രംഗത്തെത്തിരിക്കുകയാണ് ബജാജ് ഡോമിനര്‍.

മൂന്ന് പരസ്യങ്ങളാണ് ഇതിനായി ബജാജ് തയാറാക്കിയിരിക്കുന്നത്. ആദ്യ പരസ്യത്തില്‍ ബ്രേക്ക് പിടിച്ചാല്‍ നില്‍ക്കാത്തത് ബൈക്ക് എന്ന് പരിഹസിക്കുമ്പോള്‍ രണ്ടാമത്തേതില്‍ സ്റ്റാര്‍ട്ടാകാനുള്ള ബുദ്ധിമുട്ടാണ് വിഷയമാക്കിയിരിക്കുന്നത്. മൂന്നാം പരസ്യത്തില്‍ എന്‍ഫീല്‍ഡ് കയറ്റങ്ങള്‍ കയറാന്‍ ബുദ്ധിമുട്ടുന്നെന്നാണ് കാണിച്ചിരിക്കുന്നത്.

ബുള്ളറ്റുകളുടെ ശബ്ദവും റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മെറ്റും മറ്റ് ആക്‌സസറീസുകളും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. നേരത്തേയും ബുള്ളറ്റിനെ പരഹസിച്ച് ബജാജ് പരസ്യമിറക്കിയിട്ടുണ്ട്. അന്ന് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News