പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍

പെണ്‍കുട്ടിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍.മാഹി സ്വദേശി മുഹമ്മദ് റിയാസിനെയാണ് NIA കസ്റ്റഡിയിലെടുത്തത്.ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.സൗദി അറേബ്യയില്‍ നിന്ന് ചെന്നൈയില്‍ എത്തിയപ്പോ‍ഴാണ് റിയാസിനെ NIA കസ്റ്റഡിയില്‍ എടുത്തത്.

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലാണ് മാഹി സ്വദേശി മുഹമ്മദ് റിയാസിനെ NIA കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ IS ബന്ധം സംശയിക്കുന്നതിനാല്‍ കേസന്വേഷണം NIA ഏറ്റെടുത്തിരുന്നു.ജിദ്ദയില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോ‍ഴായിരുന്നു റിയാസിനെ കസ്റ്റഡിയിലെടുത്തത്.കൊച്ചിയില്‍ എത്തിച്ച ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും.

2014 ല്‍ ഗുജറാത്തില്‍ നിന്നും പഠനത്തിനായി ബംഗലുരുവിലെത്തിയ പെണ്‍കുട്ടിയുമായി മുഹമ്മദ് റിയാസ് അടുപ്പത്തിലായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ റിയാസ് ഇതുവെച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ക‍ഴിച്ചു.

ദിവസങ്ങള്‍ക്കകം സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിഅറേബ്യയിലേക്ക് പോയി.വിവാഹം ചെയ്തതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് വിദേശത്തേക്ക് പോയത്.

ഇവിടെ നിന്നും സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന വിവരം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞതിനെതുടര്‍ന്ന് വിദേശത്തുള്ള സുഹൃത്തിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.

കേസില്‍ നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . മുഖ്യപ്രതിയായ മുഹമ്മദ് റിയാസിനൊപ്പം പെണ്‍കുട്ടിയെ ഒളിപ്പിച്ച് താമസിപ്പിക്കാന്‍ സഹായിച്ച ഫയാസ്,സിയാദ് എന്നിവരാണ് അറസ്റ്റിലായവര്‍ രണ്ടുപേര്‍ക്കെതിരെയും UAPA ചുമത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട 10ഓളം പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here