ഖേലോ ഇന്ത്യക്ക് ഇന്ന് സമാപനം; മഹാരാഷ്ട്ര മുന്നില്‍

ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. അത്‌ലറ്റിക്‌സില്‍ പോള്‍ വാട്ടും, റിലേയും ഉള്‍പ്പെടെ 11 ഫൈനലുകളാണ് നടക്കുന്നത്. കേരളം ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒരു സ്വര്‍ണവും, നാല് വെള്ളിയും, ഒരു വെങ്കലവുമാണ് ഇന്നലെ കേരളം സ്വന്തമാക്കിയത്. ഇതോടെ കേരളം ആകെ 3സ്വര്‍ണവും, 7വെള്ളിയും, 3വെങ്കലവുമായി ആറാം സ്ഥാനത്താണ്.

പെണ്‍കുട്ടികളുടെ കബഡിയില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഇന്നലെ കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ച് ക്വാട്ടര്‍ഫൈനല്‍ യോഗ്യത നേടി. 9സ്വര്‍ണവുമായി മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News