ഇലക്ടറല്‍ ബോണ്ട്; സുപ്രീംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് സിപിഐഎം

ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി നടപടി സ്വഗതാര്‍ഹമെന്ന് സിപിഐഎം. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎമ്മാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള നിലവിലെ നയം അട്ടിമറിച്ച് പുതിയ നയം കൊണ്ട് വന്നതോടെ തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ കള്ളപ്പണമൊഴുക്കാനുള്ള സാഹചര്യമാണ് ബിജെപി ഒരുക്കിയതെന്നും സിപിഐഎം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിന് ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിച്ചത്.

നിലവില്‍ ഉണ്ടായിരുന്ന സംവിധാനമനുസരിച്ച് 2000രൂപയ്ക്ക് മുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവന ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ഇന്‍കംടാക്‌സിനും വിവരം നല്‍കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം 7.5ശതമാനം ലാഭം നേടിയ കമ്പനികള്‍ക്ക് മാത്രമേ സംഭാവന നല്‍കാന്‍ കഴിയുകയുള്ളു.

എന്നാല്‍ ഈ നയം അട്ടിമറിച്ചാണ് ബിജെപി സര്‍ക്കാര്‍ ഇലക്ടല്‍ ബോണ്ട് കൊണ്ട് വന്നത്. ഇതോടെ ഏത് കമ്പനികല്‍ക്കും സംഭാവന നല്‍കാം. സംഭാവന നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയ്ക്ക് തുല്യമായ പ്രോമിസറി നോട്ടുകളാണ് എസ്ബിഐയില്‍ നിന്നും വാങ്ങി നല്‍കേണ്ടത്.

സംഭാവന നല്‍കുന്ന കമ്പനികളുടെയോ വ്യക്തികളുടെയോ പേരുവിവരങ്ങളോ, എത്ര രൂപ സംഭാവന നല്‍കി എന്നതോ പരസ്യപ്പെടുത്തുകയും ചെയ്യില്ല.

ഇതോടെ തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുകയും, വിദേശകമ്പനികളള്‍ക്കുള്‍പ്പെടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ടിനെതിരെ സിപിഐഎം നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച സുപ്രീംകോടതി നടപടിയെ സിപിഐഎം സ്വാഗതെ ചെയ്തു. സ്വകാര്യ കമ്പനികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നതിന് എതിരാണ് സിപിഐഎം നിലപാടെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News