ഫിദല്‍ കാസ്ട്രോയുടെ മകന്‍ അന്തരിച്ചു

ഹവാന: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഫിദല്‍ ഏന്‍ജല്‍ കാസ്‌ട്രോ ദിയാസ്ബലാര്‍ട് അന്തരിച്ചു. ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നു അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫിദലുമായി അത്ഭുതകരമായ രൂപസാദൃശ്യമുണ്ടായിരുന്ന അദ്ദേഹം കൊച്ചു ഫിദല്‍ എന്നര്‍ത്ഥമുള്ള
ഫിദലിറ്റോ എന്നാണ് അറിയപ്പെട്ടിരുന്നത്.  68 വയസായിരുന്നു.

സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ശാസ്ത്രീയ ഉപദേഷ്ടാവും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഫിദലിറ്റോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News