സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കം; സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സിപിഐ എം ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച വൈകിട്ട് ചെങ്കൊടി ഉയര്‍ന്നിരുന്നു. മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനം കെ അനിരുദ്ധന്‍ നഗറിലാണ് (എകെജി ഹാള്‍) തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പി കെ ഗുരുദാസന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്‌ണന്‍, എം എം മണി, കെ ജെ തോമസ് എന്നിവര്‍ പങ്കെടുക്കും.

അഞ്ചിന് വൈകിട്ട് പൊതുസമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമാപനറാലിയില്‍ ഒരു ലക്ഷം ബഹുജനങ്ങള്‍ അണിനിരക്കും. 10000 പേര്‍ ചുവപ്പ് സേനാ മാര്‍ച്ചില്‍ അണിനിരക്കും.പൊതുസമ്മേളന നഗരിയിലേക്ക് ഒരു കിലോമീറ്റര്‍ പിരിധിയിലുള്ള ആറ് കേന്ദ്രങ്ങളില്‍നിന്ന് ബഹുജന റാലി ആരംഭിക്കും.

പൊതു സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, വി എസ് അച്യുതാനന്ദന്‍, പി കെ ഗുരുദാസന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്‌ണന്‍, എം എം മണി, കെ ജെ തോമസ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

തിരുവനന്തപുരം സമ്മേളനത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാകും. ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരിലാണ് സംസ്ഥാന സമ്മേളനം. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കും.

കോടിയേരിയുടെ ഉദ്ഘാടനപ്രസംഗം തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel