സോഷ്യല്‍ മീഡിയയിലൂടെ ഷാനിക്കെതിരെ അപവാദപ്രചരണം; 3 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ചതിനെതിരെ മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ നല്‍കിയ പരാതിയില്‍ മൂന്നുപേര്‍കൂടി പിടിയിലായി.

സംഘപരിവാര്‍ പ്രവര്‍ത്തകരായ തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് ചന്ദ്രന്‍ (32), കായംകുളം അക്കിനാട്ട് മനോജ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

കേസില്‍ ആലുവ കൂവപ്പാടം നന്ദനത്തില്‍ പി വി വൈശാഖ്(32), കണ്ണൂര്‍ പേരാവൂര്‍ പ്രസാദ് (30) എന്നിവരെ മരട് പൊലീസ് ബുധനാഴ്ച അറസ്റ്റ്ചെയ്തിരുന്നു.

സുനീഷ് ചന്ദ്രന്‍, വൈശാഖ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. മറ്റ് രണ്ടുപേരെ കൂടുതല്‍ ചോദ്യംചെയ്തശേഷം ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കളമശേരി സിഐ ജയകൃഷ്ണന്‍ പറഞ്ഞു.

മരട് എസ്‌ഐ ആന്റണി ജോസഫിന്റെ നേതൃത്വത്തില്‍ സിപിഒമാരായ പ്രദീപ്, അരുണ്‍രാജ്, ഗുജ്റാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്‌ട് 67എ പ്രകാരമാണ് അറസ്റ്റ്. അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News