ലിംഗ സമത്വം ഉറപ്പാക്കാൻ കാനഡ ദേശീയ ഗാനത്തില്‍ തിരുത്തൽ വരുത്തി

കാനഡ ദേശിയ ഗാനം തിരുത്തി. തിരുത്തൽ ലിംഗ സമത്വം ഉറപ്പാക്കാൻ. ദേശീയഗാനത്തിലെ രണ്ടാമത്തെ വരിയിലാണ് മാറ്റം. ‘സണ്‍’ എന്ന വാക്കിന് പകരം ‘അസ് ‘ എന്ന വാക്ക് ചേർത്തു.

ഓ കാനഡ എന്നു കൂടി അറിയപ്പെടുന്ന കാനഡയുടെ ദേശീയ ഗാനം ഇങ്ങനെയാണ്:

O Canada!
Our home and native land!
True patriot love in all thy sons command.

With glowing hearts we see thee rise,
The True North strong and free!

From far and wide,
O Canada, we stand on guard for thee.

God keep our land glorious and free!
O Canada, we stand on guard for thee.
O Canada, we stand on guard for thee.

ഇതിൽ True patriot love in all thy sons command എന്ന വരി True patriot love in all of us command എന്നാണ് മാറുന്നത്.

കണ്‍സര്‍വേറ്റീവ് സെനറ്റര്‍മാരുടെ എതിര്‍പ്പു നേരിട്ടാണ് കനേഡിയൻ സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടു വന്നത്. പുതിയ മാറ്റത്തിനായുള്ള ബില്ല് കനേഡിയന്‍ സെനറ്റ് പാസ്സാക്കി. തീരുമാനത്തിന് ഇനി ഗവര്‍ണര്‍ ജനറലിന്റെ അനുമതി കൂടി കിട്ടണം. അതോടെ, ദേശീയ ഗാനത്തിലെ മാറ്റം നിയമമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News