മന്‍ജോത് കല്‍റയ്ക്ക് സെഞ്ചുറി; ഇന്ത്യന്‍ യുവനിരയുടെ കൈയ്യെത്തും ദുരെ ലോക കിരീടം

അണ്ടര്‍19 ലോകകപ്പിന്റെ കലാശക്കളിയില്‍ ഇന്ത്യ വിജയ തീരത്ത്. ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കുതിക്കുകയാണ്.

ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ ഉജ്ജ്വല സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. ഓസ്ട്രേലിയന്‍ ബൗളിംഗ് നിരയെ നാലുപാടും പറത്തിയ കല്‍റ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38  ഓവറില്‍  രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിട്ടുണ്ട്. 8 വിക്കറ്റുകള്‍ കയ്യിലിരിക്കെ ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്ക് 5 റണ്‍സ് കൂടിയാണ് വേണ്ടത്.

നേരത്തെ മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്. മെര്‍ലൊ 76 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.

കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്. ആറാം തവണയാണ് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലിനിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News