‘ഞങ്ങളുടെ ഹൃദയം തകര്‍ത്ത് കണ്ണു നിറച്ചാണ് നീ യാത്രയായിരിക്കുന്നത്’; വികാരധീനയായി ഖുശ്ബു

ചെന്നൈ: വളര്‍ത്തുനായയുടെ മരണത്തില്‍ വികാരധീനയായി ആദരാഞ്ജലി അര്‍പ്പിച്ച് നടി ഖുശ്ബു.

ഫേസ്ബുക്ക് പേജിലൂടെയാണ് ചില്ലി എന്ന നായയുടെ വിയോഗത്തില്‍ ഖുശ്ബു കുറിപ്പെഴുതിയിരിക്കുന്നത്. നീയില്ലാത്ത നമ്മുടെ വീട് ഒരിക്കലും പഴയത് പോലെയാവില്ലെന്നും ഹൃദയം തകര്‍ത്താണ് നീ യാത്രയായതെന്നും ഖുശ്ബു ഫേസ്ബുക്കില്‍ കുറിച്ചു.

ഖുശ്ബു പറയുന്നത് ഇങ്ങനെ:

‘നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല, ചില്ലി. പന്ത്രണ്ട് നീണ്ട വര്‍ഷങ്ങള്‍ നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നീ എന്റെ കയ്യില്‍ കിടന്നാണ് വളര്‍ന്നത്.

നിന്റെ മനോഭാവവും കളിക്കുട്ടി സ്വഭാവവും, ഷേക്ക് ഹാന്‍ഡും, ഞങ്ങളെ കാത്ത് പടിയിലുള്ള നില്‍പ്പും. നിന്റെ നേര്‍ത്ത കുരയും എല്ലാം എനിക്ക് നഷ്ടമായി.

നീ ഞങ്ങളുടെ ഹൃദയം തകര്‍ത്ത് കണ്ണു നിറച്ചാണ് യാത്രയായിരിക്കുന്നത്. ചില്ലി, നിനക്ക് സ്വര്‍ഗത്തില്‍ ഒരു നല്ല ഇടം ലഭിക്കും. ഞങ്ങളുടെ ഹൃദയത്തിലും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News