വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ; സംഘടന ഫെഫ്കയുടെ നേതൃത്വത്തില്‍

കൊച്ചി: മലയാള സിനിമയില്‍ വുമന്‍ ഇന്‍ കളക്ടീവിന് ബദലായി പുതിയ വനിതാ കൂട്ടായ്മ.

ഫെഫ്ക്കയില്‍ അംഗങ്ങളായ 500ഓളം വനിതകളെ ഉള്‍പ്പെടുത്തിയാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. ചലച്ചിത്ര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നത്.

ഫെഫ്ക്ക നേതൃത്വത്തിന്റെ അറിവോടെ പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ. കൂട്ടായ്മയുടെ ആദ്യ യോഗത്തില്‍ ഫെഫ്ക്ക നേതാക്കളായ ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ എന്നിവര്‍ പങ്കെടുത്തു.

ഷൂട്ടിങ്ങ് ലൊക്കേഷനിലും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഫെഫ്ക്ക നേതൃത്വത്തിന് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വുമന്‍ ഇന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ വനിത കൂട്ടായ്മ രൂപം കൊണ്ടിരുന്നു.

ഇതിന് ബദലായാണ് നടിമാര്‍ ഉള്‍പ്പടെ അംഗങ്ങളായ പുതിയ വനിത കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നതെന്നാണ് ചലച്ചിത്രരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here