കോഴിക്കോട്ട് ‘ഉദയനാണ് താരം’ മോഡല്‍ തിരക്കഥ മോഷണം; ധര്‍മജന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി; ഒടുവില്‍ സംഭവിച്ചത്

കോഴിക്കോട്: ധര്‍മജന്‍ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് പിടികൂടി.

സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍നിന്നു ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കേസില്‍ കണയങ്കോട് കൊപ്രപാണ്ടിക വീട്ടില്‍ ആഷിക് (26), നടേരി കണ്ണറ്റിട വയല്‍ക്കുനി നിഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജിലായിരുന്നു സംഭവം. സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയറക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റു സിനിമാ പ്രവര്‍ത്തകരുമാണ് ലോഡ്ജിലെ മുറിയില്‍ താമസിച്ചിരുന്നത്.

തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടതോടെ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവര്‍ കിടന്നത്. ഇതിനിടെ മോഷണത്തിനെത്തിയ സംഘം തിരക്കഥയും കൊണ്ടുപോവുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും മുടങ്ങി.

ധര്‍മജന് പുറമെ ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here