നടുറോഡില്‍ ബസിടിച്ച് വിദ്യാര്‍ഥികള്‍ പിടഞ്ഞ് മരിച്ചു; കണ്ടുനിന്നവര്‍ ബസ് കത്തിച്ചു; ഒടുവില്‍ ലാത്തിചാര്‍ജ്

പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളാണ് ബസിടിച്ച് മരിച്ചത്. ഇതോടെ ജനക്കൂട്ടം അക്രമാസക്തരായി നിയമം കയ്യിലെടുത്തത്.

സംഭവങ്ങള്‍ നിയന്ത്രണാധീനമായതോടെ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതകപ്രയോഗവും നടത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപൊലീറ്റന്‍ ബൈപ്പാസിലായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബിശ്വജിത്ത് ബുയ്യാന്‍, സഞ്ജയ് ബാനു എന്നീ കോളേജ് വിദ്യാര്‍ഥികളാണ് ബസിടിച്ച് മരിച്ചത്. രണ്ട് പേരും നടുറോഡില്‍ പിടഞ്ഞ് മരിക്കുകയായിരുന്നു.

ഇത് കണ്ട് നിന്ന ജനക്കൂട്ടത്തിന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മൂന്ന് ബസ്സുകള്‍ക്ക് തീവെക്കുകയും നിരവധി വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും സ്ഥിതിഗതികള്‍ ശാന്തമായില്ല. മുഖ്യമന്ത്രി വരാതെ പിരിഞ്ഞുപോവില്ല എന്ന നിലപാടിലായിരുന്നു ജനക്കൂട്ടം. ഒടുവില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News