ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; സർവകലാശാലയ്ക്ക് തീയിട്ട് വിദ്യാര്‍ഥി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തിന് മുൻ വിദ്യാർഥി തീയിട്ടു. ചന്ദ്രമോഹനെന്ന മുൻ വിദ്യാർഥിയാണ് സർവകലാശാല ആസ്ഥാനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ ചന്ദ്രമോഹൻ എംഎസ് സർവകലാശാലയിൽ 2007 കാലഘട്ടത്തിൽ ഫൈൻ ആർട്സ് വിദ്യാർഥിയായിരുന്നു.

അവസാന വർഷ ഫലമറിയുന്നതിനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വർഷം നീണ്ടതിനെത്തുടർന്ന് ക്ഷമനശിച്ചതിനാലാണ് ചന്ദ്രമോഹന്‍ തീയിട്ടത്.

വിദ്യാഭ്യാസ കാലഘട്ടത്തിൽ ചന്ദ്രമോഹന്റെ ഒരു ചിത്ര പ്രദർശനം വിവാദത്തിനിടയാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആഭാസകരമായി ചിത്രീകരിച്ചെന്ന ആരോപണത്തെത്തുടർന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധവും ചന്ദ്രമോഹനെതിരെയുണ്ടായി.

കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാൻ വരെ ഈ ചിത്രപ്രദർശനം കാരണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News