ലോകം കീ‍ഴടക്കിയ ഇന്ത്യന്‍ യുവനിര; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറയുന്നതിങ്ങനെ

അണ്ടര്‍19 ലോകകപ്പില്‍ പുതുചരിത്രമെ‍ഴുതിയ ഇന്ത്യന്‍ യുവനിരയ്ക്ക് അഭിനന്ദനപ്രവാഹം. ന്യൂസിലാന്‍ഡില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കലാശക്കളിയില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. കല്‍റ തന്നെയാണ് കളിയിലെ താരവും.

സമസ്ത മേഖലയിലുള്ളവരും ഇന്ത്യന്‍ യുവനിരയ്ക്ക് അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തി. ബിസിസിഐ വന്‍ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചത്. മുന്‍ കാല ക്രിക്കറ്റ് താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം ഇന്ത്യന്‍ യുവനിരയുടെ ആഘോഷത്തിനൊപ്പം അണിചേര്‍ന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഹൃദയം നിറഞ്ഞ അഭിനന്ദനമാണ് നല്‍കിയത്. ഇന്‍സ്റ്റഗ്രമിലൂടെ സച്ചിന്‍ തന്‍റെ അഭിനന്ദനമറിയിച്ചു. ടീമിനും പരിശീലകന്‍ ദ്രാവിഡിനും നിറയെ കൈയ്യടി നല്‍കിയ സച്ചിന്‍റെ വീഡിയോ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here