ഖേലോ ഇന്ത്യ: മികച്ച അത്‌ലറ്റായി കേരളത്തിന്റെ അപര്‍ണ റോയി

പ്രഥമ ഖേലോ ഇന്ത്യയില്‍ അത്‌ലറ്റിക്‌സ് വിഭാഗം മത്സരങ്ങള്‍ അവസാനിച്ചു. അവസാന ദിനം മികച്ച പ്രകടനം പുറത്തെടുത്ത കേരളം മൂന്നാംസ്ഥാനം കരസ്ഥമാക്കി. 5 സ്വര്‍ണമാണ് കേരളം ആകെ നേടിയത്.

കേരളത്തിന്റെ അപര്‍ണ റോയി മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കുമെന്ന് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഭാവി താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ഖേലോ ഇന്ത്യയില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ അവസാന ദിനം മികച്ച പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. 5 സ്വര്‍ണവും, 9 വെള്ളിയും, 5 വെങ്കവുമായി അത്‌ലറ്റിക്‌സില്‍ മൂന്നാംസ്ഥാനം നേടാനും കേരളത്തിന് കഴിഞ്ഞു.

അടുത്ത തവണ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും, ശത്മമായ പരിശീലനം നല്‍കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ വ്യക്തമാക്കി.

110മീറ്റര്‍ ഹര്‍ഡിസില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ അപര്‍ണ റോയിയാണ് മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപര്‍ണ റോയി സന്തോഷം പങ്കുവെച്ച് കൊണ്ട് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

്അത്‌ലറ്റിക്‌സിന്റെ അവസാന ദിനമായ ഇന്ന് റിലേ മത്സരങ്ങളിലാണ് കേരളം തിളങ്ങിയത്. ആണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയപ്പോള്‍ 4*100മീറ്റര്‍ വെള്ളി നേടി.

അതേസമയം, പെണ്‍കുട്ടികളുടെ 4*100 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും, 4*400 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കി. ഓവറോള്‍ കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ പ്രകടനത്തില്‍ പൂര്‍ണ സന്തോഷവാനാണ് ടീം ക്യാപ്റ്റന്‍ അഭിനവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News