ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ ആതിഥേയരുടെ നില പരുങ്ങലില്‍

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലാണ്.

സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിന് പിന്നാലെ നായകന്‍ ഫാഫ് ഡുപ്ലെസിക്കും കള‍ിക്കാനാകില്ലെന്ന് ആതിഥേയരുടെ ആത്മവിശ്വസം കെടുത്തുന്നത്.

ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ശേഷിച്ചുള്ള ഏകദിനങ്ങളില്‍ ഡുപ്ലെസിസ് കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ കൈകള്‍ക്കു പരിക്കേറ്റതാണ് കാരണം. ഈ മാച്ചില്‍ മികച്ച ഇന്നിംഗ്സിലൂടെ സെഞ്ച്വറി നേടിയിരുന്നു ഡുപ്ലെസി.

മികച്ച ഫോമിലുള്ള രണ്ടു ബാറ്‌സ്മാന്മാരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമാകുന്നത്. ആദ്യ ഏകദിനം ക്യാപ്റ്റന്‍ കോഹ്ലിയുടെ മികച്ച ഇന്നിംഗ്‌സിലൂടെ വിജയിച്ച ഇന്ത്യന്‍ ടീം സുസജ്ജമാണ്.

പരമ്പര നേടിയാല്‍ ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തും. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഫോമും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച രണ്ടു ബാറ്‌സ്മാന്മാരെ നഷ്ടമാകുമെന്നതും ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News