യുദ്ധകാഹളം മു‍ഴങ്ങുന്നു; റഷ്യന്‍ യുദ്ധവിമാനം സിറിയയില്‍ വെടിവെച്ചിട്ടു; പൈലറ്റിനെ പിടികൂടി കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍

സിറിയന്‍ വിമതരാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനം വെടിവെച്ചിട്ടെന്ന കാര്യം റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സുഖോയ് 25 പോര്‍വിമാനം നിലംപതിക്കുന്ന വീഡിയോ അടക്കമുള്ള പുറത്തുവന്നിട്ടുണ്ട്. സിറിയയുടെ വടക്കുപടിഞ്ഞരന്‍ പ്രവിശ്യയായ ഇഡ്ലിബിലാണ് സംഭവം.

നിലത്ത് വീണ് കത്തിയെരിയുന്ന വിമാനത്തിന് മുന്നില്‍ വിമതര്‍ വിജയാഘോഷം നടത്തുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പൈലറ്റ്‌ പാരച്യൂട്ട് വഴി വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വിമതരുടെ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്ന പേരില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡിസംബര്‍ അവസാനം റഷ്യന്‍ പോര്‍വിമാനങ്ങളുടെ പിന്തുണയോടെ പ്രവശ്യയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യ കനത്ത വ്യോമാക്രമണമാണ് ഇവിടെ നടത്തിയതെന്നും വെടിവെച്ചിട്ട വിമാനവും ഇതില്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്.

2016 ആഗസ്റ്റില്‍ ഒരു റഷ്യന്‍ ഹെലിക്കോപ്റ്റര്‍ വെടിവെച്ചിട്ട് അതിലുണ്ടായിരുന്ന 5 പേരും കൊല്ലപ്പെട്ടിരുന്നു. 2015 ലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News