അര്‍ധരാത്രിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു; തഹ്‌രീകെ താലിബാന്‍ ഉത്തരവാദിത്തമേറ്റെടുത്തു

സൈന്യത്തിന് നേരെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന രാജ്യമായി പാക്കിസ്ഥാന്‍ മാറുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

1നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്ക് ഏറെ സ്വാധീനമുള്ള സ്വാത് മേഖലയിലെ കബാല്‍ തെഹ്‌സിലിലാണ് ആക്രമണം നടന്നത്. പാക്‌സൈന്യത്തിന്റെ സ്‌പോര്‍ട്‌സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്.

നിരോധിത സംഘടനയായ തഹ്‌രീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രംഗത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News