പാഡ് കയ്യില്‍ പിടിച്ച് ആമിര്‍ഖാനും രാധികാ ആപ്തെയും സോനം കപൂറും ; ആര്‍ത്തവം ആഘോഷിക്കാം ചലഞ്ച് തരംഗമാകുന്നു

അരുണാചലം മുരുകാനന്ദ് മുന്നോട്ടുവച്ച പാഡ്മാന്‍ ചലഞ്ച് ഏറ്റെടുക്കുകയാണ് ബോളിവുഡ് ഒന്നടങ്കം. കയ്യിലൊരു പാഡുമായി മുരുകാനന്ദ് കുറിച്ച വരികളാണ് പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.

പാഡാണ് കയ്യിലുള്ളത്. പാഡ് ഉപയോഗിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. ആര്‍ത്തവം സ്വാഭാവികമായ ഒന്നാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

സന്ദേശം എല്ലാവരിലുമെത്തിക്കാന്‍ അദ്ദേഹം അക്ഷയ്കുമാറിനേയും ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍, രാധികാ ആപ്‌തേ എന്നിവരെ ചലഞ്ച് ചെയ്യുകയായിരുന്നു.

ഇവരെല്ലാം ചലഞ്ച് ഹൃദയപൂര്‍വ്വം ഏറ്റെടുത്ത് ക‍ഴുഞ്ഞു. ആമിര്‍ ഖാന്‍ വരെ ഇത് ഏറ്റെടുത്തുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News