മാപ്പ് പറഞ്ഞ് പൃഥിരാജ്; രണത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു; വീഡിയോ വൈറല്‍

യുവ നടന്‍മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് പൃഥിരാജ്. നിലപാട് കൊണ്ടും അഭിനയം കൊണ്ടും താരം ആരാധകരുടെ മനസ് കീഴടക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരോട് ക്ഷമപറഞ്ഞ് പൃഥി രംഗത്തെത്തി.

പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ടെക്‌നിക്കല്‍ തകരാര്‍ മൂലം വൈകിയതുകൊണ്ടാണ് മിന്നും താരം ക്ഷമചോദിച്ച് രംഗത്തെത്തിയത്. അതേസമയം പൃഥി പുറത്തുവിട്ട രണമെന്ന് പുതിയ ചിത്രത്തിന്റെ ടീസര്‍ തരംഗമാകുകയാണ്.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ചിത്രീകരണം അമേരിക്കയിലാണ് നടന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം റഹ്മാനും മികച്ച വേഷത്തിലെത്തുന്നുണ്ട്.

ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News