ചാണക്യതന്ത്രവുമായി ഉണ്ണിമുകുന്ദന്‍

കണ്ണന്‍ താമരക്കുളവും ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഏറ്റവും പുതിയചിത്രമായ ചാണക്യതന്ത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .ബിഗ് ബജറ്റ് ചിത്രമായ ചാണക്യതന്ത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്.

ഉണ്ണിമുകുന്ദനൊപ്പം കേന്ദ്രകഥാപത്രമായി അനൂപ് മേനോനും എത്തുന്നുണ്ട്. ആടുപുലിയാട്ടത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ശിവദ, ശ്രുതി രാമചന്ദ്രന്‍, സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍, നിയാസ് തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News